മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം. കോൺഗ്രസ് സ്ഥാനാർഥി ചവാൻ രവീന്ദ്ര വസന്തറാവു ആണ് വിജയിച്ചത്. 1457 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വസന്തറാവുവിന്റെ വിജയം.
കടുത്ത മത്സരത്തിന് ഒടുവിലാണ് കോൺഗ്രസ് സ്ഥാനാർഥി വിജയം നേടിയത്. ബിജെപി സ്ഥാനാർഥി 40000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലേയ്ക്ക് എത്തിയിരുന്നെങ്കിലും പിന്നീട് കോൺഗ്രസ് ലീഡ് തിരിച്ചുപിടിച്ചു.
കോൺഗ്രസിന്റെ സിറ്റിംഗ് എംപി വസന്ത് ചവാൻ അന്തരിച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.