എ​ല്ലാ​ത്തി​നും വ്യ​ക്ത​മാ​യ ഉ​ന്ന​ങ്ങ​ളു​ണ്ട്; പ്ര​കാ​ശ​ന​ത്തി​ന് എ​ഴു​ത്തു​കാ​ര​ൻ വേ​ണ്ടേ, ഇ.​പിയെ ​ചേ​ർ​ത്തു​നി​ർ​ത്തി മു​ഖ്യ​മ​ന്ത്രി
Friday, November 15, 2024 7:35 PM IST
ആ​ല​പ്പു​ഴ: ഇ.​പി. ജ​യ​രാ​ജ​നെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ൽ ചേ​ർ​ത്തു​നി​ർ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. യു​ഡി​എ​ഫി​നെ സ​ഹാ​യി​ക്കാ​നാ​യി മാ​ധ്യ​മ​ങ്ങ​ളാ​ണ് വി​വാ​ദം ഉ​ണ്ടാ​ക്കി​യ​ത് എ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സ​രി​നെ​ക്കു​റി​ച്ച് യാ​തൊ​ന്നും പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. സ​രി​നെ​ന്ന് പ​റ​ഞ്ഞ​യാ​ളെ ഇ.​പി. ക്ക് ​അ​റി​യാ​മോ​യെ​ന്ന് ഞ​ങ്ങ​ൾ ചോ​ദി​ച്ചു. സ​രി​ൻ പു​തു​താ​യി വ​ന്ന​യാ​ളാ​ണ്, മി​ടു​ക്ക​നാ​ണ്. നേ​ര​ത്തെ സ​രി​ൻ മ​റ്റൊ​രു ചേ​രി​യി​ലാ​യി​രു​ന്ന​ല്ലോ. സ​രി​നെ ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​റി​യാ​ത്ത ആ​ളെ​ക്കു​റി​ച്ച് താ​ൻ എ​ഴു​തേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്നു​മാ​ണ് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഒ​രാ​ള്‍ പു​സ്ത​കം എ​ഴു​തി​യാ​ൽ പ്ര​കാ​ശ​ന​ത്തി​ന് അ​യാ​ള്‍ വേ​ണ്ടേ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. താ​നൊ​രു ആ​ത്മ​ക​ഥ എ​ഴു​തു​ന്നു​ണ്ട് എ​ന്ന​ത് ശ​രി​യാ​ണെ​ന്നും എ​ന്നാ​ൽ ആ​ർ​ക്കും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നു​മാ​ണ് ഇ.​പി. വ്യ​ക്ത​മാ​ക്കി​യ​ത്. ആ​രെ​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ഏ​ൽ​പ്പി​ച്ചി​ട്ടു​മി​ല്ല.

എ​ഴു​തു​ന്ന​ത​റി​ഞ്ഞ് ചി​ല പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ഴു​തി തീ​ര​ട്ടെ ന​മു​ക്ക് ആ​ലോ​ചി​ക്കാ​മെ​ന്നാ​ണ് ഇ.​പി. മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ഴു​തി​യ ആ​ളി​ല്ലാ​തെ ഒ​രു പ്ര​കാ​ശ​നം സാ​ധാ​ര​ണ ന​ട​ക്കു​മോ. എ​ഴു​തി​യ ആ​ൾ​ക്ക് മ​റ്റെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ന​ട​ക്കു​മാ​യി​രി​ക്കും. പു​സ്ത​കം വാ​യ​ന​ക്കു​ള്ള​താ​ണ്. വാ​യ​ന​ക്കു​ള്ള പു​സ്ത​കം നേ​രെ വാ​ട്സാ​പ്പ് സ​ന്ദേ​ശ​മാ​യി ആ​രെ​ങ്കി​ലും കൊ​ടു​ക്കു​മോ​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ചോ​ദി​ച്ചു.

വി​വാ​ദ​മാ​യ വി​ഷ​യ​ങ്ങ​ൾ താ​ൻ ആ ​പു​സ്ത​ക​ത്തി​ൽ എ​ഴു​തി​യി​ട്ടു​മി​ല്ല. എ​ഴു​താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​മി​ല്ലെ​ന്നാ​ണ് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​ത്. പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല ആ ​പു​സ്ത​ക​ത്തി​ന്‍റെ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള പ്ര​സാ​ധ​ന​മ​ല്ല ഉ​ദ്ദേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ഏ​തെ​ല്ലാം ത​ര​ത്തി​ലാ​ണ് വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ നോ​ക്കു​ന്ന​ത്. കൂ​ട്ട​ത്തി​ൽ ജ​യ​രാ​ജ​ൻ, ജാ​വ​ദേ​ക്ക​റു​ടെ കാ​ര്യ​വും പ​റ​ഞ്ഞു. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് ജാ​വ​ദേ​ക്ക​റെ ക​ണ്ട​ത്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ദി​വ​സം അ​ന്ന് ജാ​വ​ദേ​ക്ക​ർ വ​ന്ന് ക​ണ്ട​തു​പോ​ലെ​യാ​ണ് വാ​ർ​ത്ത വ​ന്ന​ത്. ഇ​പ്പോ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ആ ​ദി​വ​സം നോ​ക്കി സൂ​ക്ഷ്മ​മാ​യി വാ​ർ​ത്ത മെ​ന​ഞ്ഞെ​ടു​ക്കു​ക​യാ​ണ്. ഇ​ത​ല്ലേ വി​വാ​ദ പ​ണ്ഡി​ത​ൻ​മാ​ർ ചെ​യ്യു​ന്ന കാ​ര്യം. എ​ല്ലാ​ത്തി​നും ചി​ല വ്യ​ക്ത​മാ​യ ഉ​ന്ന​ങ്ങ​ളു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​രോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. നാ​ട് ന​ശി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് മി​ണ്ടി​യി​ല്ല. വ​യ​നാ​ട് ദു​ര​ന്തം ഇ​ന്ത്യ ക​ണ്ട വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണ് എ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​ള​യം വ​ന്ന​പ്പോ​ൾ സ​ഹാ​യി​ച്ചി​ല്ല. ല​ഭി​ക്കേ​ണ്ട സ​ഹാ​യം മു​ട​ക്കി. ന​മ്മ​ൾ ചെ​യ്യേ​ണ്ട​ത് ന​മ്മ​ൾ ചെ​യ്തു. എ​ന്നാ​ൽ, കേ​ന്ദ്രം മ​റ്റു സം​സ്ഥ​ങ്ങ​ള​ക്ക് സ​ഹാ​യം ന​ൽ​കി. എ​ന്നി​ട്ടും കേ​ര​ള​ത്തി​ന് സ​ഹാ​യ​മി​ല്ല. ന​മ്മ​ൾ എ​ന്താ ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള​വ​ർ ആ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക