തിരുവനന്തപുരം: വയനാടിനോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ മന്ത്രി കെ.രാജന്. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു.
കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും നല്‍കിയില്ല. എസ്ഡിആര്എഫില് തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകും. കേരളത്തെ ബോധപൂര്‍വം ഒറ്റപ്പെടുത്തുകയാണ്. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാന്നെന്നും മന്ത്രി പറഞ്ഞു.