പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഹോട്ടലിൽ വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയ പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം നടത്തൊനൊരുങ്ങി കോൺഗ്രസ്. രാവിലെ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും. പോലീസ് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് വനിതാ നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും പറഞ്ഞു.
പോലീസ് പരിശോധന പ്രത്യേകം ലക്ഷ്യം വച്ചാണെന്ന് ഷാഫി പറമ്പിൽ. പോലീസ് പരിശോധന സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണന്നും ഷാഫി ആരോപിച്ചു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും രാഹുൽ വ്യക്തമാക്കി.