എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം: ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി വെ​ള്ളി​യാ​ഴ്ച
Tuesday, November 5, 2024 2:20 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി.​ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ത​ല​ശേ​രി ജി​ല്ലാ കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. ഇ​ന്ന് ദി​വ്യ​യു​ടെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും എ​ഡി​എ​മ്മി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും വാ​ദം കേ​ട്ട ശേ​ഷം കേ​സ് വി​ധി​പ​റ​യാ​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.

സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​ടി. നി​സാ​ര്‍ അ​ഹ​മ്മ​ദ് മു​ന്‍​പാ​കെ​യാ​ണ് വാ​ദം ന​ട​ന്ന​ത്. ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ. ​അ​ജി​ത്കു​മാ​റാ​ണ് വാ​ദം ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പ്രോ​സി​ക്യൂ​ട്ട​ര്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി. ദി​വ്യ​യ്ക്കു​വേ​ണ്ടി അ​ഡ്വ. കെ. ​വി​ശ്വ​നും ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ​യ്ക്കു​വേ​ണ്ടി അ​ഡ്വ. ജോ​ണ്‍ എ​സ്. റാ​ല്‍​ഫും ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വാ​ദം ന​ട​ത്തി.

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക​സം​ഘ​ത്തി​നെ​തി​രേ നി​ർ​ണാ​യ​ക​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് പ്ര​തി​ഭാ​ഗം ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. കൈ​ക്കൂ​ലി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഡി​എം കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്നും ദി​വ്യ​യു​ടെ പ്ര​സം​ഗ​ത്തി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

തെ​റ്റു​പ​റ്റി​യെ​ന്ന് ന​വീ​ന്‍ ബാ​ബു പ​റ​ഞ്ഞ​താ​യു​ള്ള ക​ള​ക്ട​റു​ടെ മൊ​ഴി ന​വീ​ന്‍ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ​രാ​തി​ക്കാ​ര​ൻ പ്ര​ശാ​ന്ത​ന്‍ കൈ​ക്കൂ​ലി ന​ല്‍​കി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ടെ​ന്നും ന​വീ​ന്‍ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി എ​ന്ന​തി​ന് തെ​ളി​വാ​യി ഈ ​രേ​ഖ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദി​വ്യ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ, ന​വീ​ന്‍ ബാ​ബു​വും പ്ര​ശാ​ന്ത​നും ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വാ​യി ഫോ​ണ്‍ രേ​ഖ​ക​ളും ചി​ല സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഹാ​ജ​രാ​ക്കി.

എ​ന്നാ​ൽ, ന​വീ​ന്‍ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി എ​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. ജാ​മ്യം ന​ല്‍​കി​യാ​ല്‍ ദി​വ്യ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലെ ദൃ​ശ്യ​ങ്ങ​ള്‍ മ​നഃ​പൂ​ര്‍​വം പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക