എ​ല്ലാ സ്വ​കാ​ര്യ സ്വ​ത്തും സ​ര്‍​ക്കാ​രി​ന് ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ല; നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി സു​പ്രീം​കോ​ട​തി
Tuesday, November 5, 2024 12:40 PM IST
ന്യൂ​ഡ​ല്‍​ഹി: ഏ​ത് സ്വ​കാ​ര്യ സ്ഥ​ല​വും പൊ​തു​ന​ന്മ​യ്ക്കാ​യി ഏ​റ്റെ​ടു​ത്ത് പു​ന​ര്‍​വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന മു​ന്‍ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി സു​പ്രീം​കോ​ട​തി. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി പൊ​തു​സ്വ​ത്താ​ണെ​ന്ന ഉ​ത്ത​ര​വും കോ​ട​തി റ​ദ്ദാ​ക്കി.

ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ്. 1978-​ലെ ജ​സ്റ്റീ​സ് വി.​ആ​ര്‍.​കൃ​ഷ്ണ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചി​ന്‍റെ വി​ധി​യാ​ണ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

എ​ല്ലാ സ്വ​കാ​ര്യ സ്വ​ത്തും പൊ​തു​ന​ന്മ ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ചി​ല സ്വ​കാ​ര്യ ഭൂ​മി​ക​ള്‍ പൊ​തു​സ്വ​ത്താ​ണെ​ന്ന് വി​ല​യി​രു​ത്താ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഒ​മ്പ​തം​ഗ ബെ​ഞ്ചി​ല്‍ ര​ണ്ട് പേ​ര്‍ വി​ധി​യോ​ട് വി​യോ​ജി​ച്ചി​ട്ടു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക