പി.​സ​രി​ന്‍ കോ​ണ്‍​ഗ്ര​സ് വി​ടു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല: വി.​കെ.​ശ്രീ​ക​ണ്ഠ​ന്‍
Wednesday, October 16, 2024 11:10 AM IST
പാ​ല​ക്കാ​ട്: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​സ​രി​ന് ക​ടു​ത്ത വി​യോ​ജി​പ്പു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്ക് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ല​ക്കാ​ട് എം​പി വി.​കെ.​ശ്രീ​ക​ണ്ഠ​ന്‍. പി.​സ​രി​ന്‍ കോ​ണ്‍​ഗ്ര​സ് വി​ടു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് ശ്രീ​ക​ണ്ഠ​ന്‍ പ്ര​തി​ക​രി​ച്ചു.

വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റി​ല്‍ പ​ല​ര്‍​ക്കും ആ​ഗ്ര​ഹ​മു​ണ്ടാ​കാം. എ​ന്നാ​ല്‍ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യാ​ണ്. അ​ത് എ​ല്ലാ​വ​രും അ​നു​സ​രി​ക്ക​ണം.

പാ​ല​ക്കാ​ട് വി​മ​ത സ്ഥാ​നാ​ര്‍​ഥി​യു​ണ്ടാ​യാ​ല്‍ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ​ക്തി കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നു​മു​ണ്ട്. ജി​ല്ല​യി​ലെ യു​ഡി​എ​ഫ് സം​വി​ധാ​നം ഒ​റ്റ​ക്കെ​ട്ടാ​യി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കും.

വാ​ര്‍​ത്താസ​മ്മേ​ള​നം വി​ളി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് സ​രി​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല. രാ​ഹു​ലി​ന് വോ​ട്ട് കൊ​ടു​ക്ക​ണ​മെ​ന്ന് പ​റ​യാ​നാ​ണ് സ​രി​ന്‍ വാ​ര്‍​ത്താസ​മ്മേ​ള​നം വി​ളി​ച്ച​തെ​ങ്കി​ല്‍ പ​റ​ഞ്ഞ​തൊ​ക്കെ മാ​ധ്യ​മ​ങ്ങ​ള്‍ മാ​റ്റി​പ്പ​റ​യു​മോ​യെ​ന്നും ശ്രീ​ക​ണ്ഠ​ന്‍ ചോ​ദി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക