തൃശൂര്‍: പൂരം കലക്കലുമായി ബന്ധപ്പെട്ട എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് സർക്കാർ. രഹസ്യസ്വഭാവമുള്ള രേഖയായതിനാൽ പുറത്തുവിടാൻ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
സിപിഐ നേതാവ് വി.എസ്.സുനില്‍ കുമാർ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുകയാണ്. പൂരം കലക്കലില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24/4 അനുസരിച്ച് രഹസ്യസ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന് സർക്കാർ നൽകിയ മറുപടിയിൽ പറയുന്നു.