ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; മൂ​ന്ന് ജ​വാ​ൻ​മാ​ർ​ക്ക് വീ​ര​മൃ​ത്യു
Friday, September 20, 2024 10:48 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് വീ​ര​മൃ​ത്യു. ബ​ഡ്ഗാ​മി​ലെ വാ​ട്ട​ർ​ഹെ​യ്ൽ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജ​വാ​ന്മാ​രു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സ് 40 അ​ടി​യോ​ളം താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 35 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

28 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രി​ൽ ആ​റ് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക