മ​ക​ളു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ പി​താ​വ് കു​ത്തി​ക്കൊ​ന്നു
Friday, September 20, 2024 10:45 PM IST
കൊ​ല്ലം: മ​ക​ളു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ പി​താ​വ് കു​ത്തി​ക്കൊ​ന്നു. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ൺ​കു​മാ​ർ (19) ആ​ണു മ​രി​ച്ച​ത്. സംഭവത്തിൽ ഇ​ര​വി​പു​രം വ​ഞ്ചി​ക്കോ​വി​ൽ സ്വ​ദേ​ശി പ്ര​സാ​ദ് (44) ശ​ക്‌​തി​കു​ള​ങ്ങ​ര പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. കു​റ​ച്ചു ദി​വ​സം മു​മ്പ് പെ​ൺ​കു​ട്ടി​യെ പി​താ​വ് ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ആ​ക്കി​യി​രു​ന്നു. അ​രു​ൺ ഇ​വി​ടെ എ​ത്തി പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​രു​ണും ത​മ്മി​ൽ ഫോ​ണി​ലൂ​ടെ വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ അ​രു​ണും പ്ര​സാ​ദു​മാ​യി സം​ഘ​ർ​ഷം ഉ​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തി​നി​ടെ അ​രു​ണി​നെ പ്ര​സാ​ദ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​രു​ണി​നെ ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡ‍ി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക