ആ​ശ്വാ​സം; നി​ര്‍​ഭ​യ കേ​ന്ദ്ര​ത്തി​ലെ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി
Thursday, September 19, 2024 11:21 AM IST
പാ​ല​ക്കാ​ട്: നി​ര്‍​ഭ​യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് കാ​ണാ​താ​യ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി. 17 വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി​യ​ത് മ​ണ്ണാ​ര്‍​ക്കാ​ട്ട് നി​ന്നാണ്. സുഹൃത്തിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മൂ​ന്നാ​മ​ത്തെ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത് ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നും.

കാ​ണാ​താ​യ​വ​രി​ല്‍ 17 വ​യ​സു​കാ​രി​യാ​യ ഒ​രാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടാ​ണ് കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് ഈ ​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് പാ​ല​ക്കാ​ട്ടെ സ​ഖി കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. 17 വ​യ​സു​കാ​രാ​യ ര​ണ്ടു​പേ​രും 14 വ​യ​സു​കാ​രി​യു​മാ​ണ് പു​റ​ത്തു​ക​ട​ന്ന​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് മു​റി​ക​ളി​ല്‍ നി​ന്നും ഇ​വ​ര്‍ പു​റ​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രി​ല്‍ ഒ​രാ​ള്‍ പോ​ക്‌​സോ കേ​സ് അ​തി​ജീ​വി​ത​യാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക