ഇ​സ്ര​യേ​ല്‍ അ​ധി​നി​വേ​ശം അവസാനിപ്പിക്കണം: യു​എ​ന്‍ പ്ര​മേ​യം പാ​സാ​യി; ഇ​ന്ത്യ വി​ട്ടു​നി​ന്നു
Thursday, September 19, 2024 9:46 AM IST
ജ​നീ​വ: പ​ല​സ്തീ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ധി​നി​വേ​ശം ഒ​രുവ​ര്‍​ഷ​ത്തി​ന​കം ഇ​സ്രയേ​ല്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന പ്ര​മേ​യം ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ പാ​സാ​യി. പ​ല​സ്തീ​നാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഒ​രു​വ​ര്‍​ഷ​ത്തി​ന​കം അ​ധി​നി​വേ​ശ പ​ല​സ്തീ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​സ്രയേ​ല്‍ പി​ന്‍​മാ​റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി 124 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. എ​തി​ര്‍​ത്ത് 14 വോ​ട്ടു​ക​ളു​ണ്ടാ​യി. ഇ​ന്ത്യ​യ​ട​ക്കം 43 രാ​ജ്യ​ങ്ങ​ള്‍ വി​ട്ടു​നി​ന്നു. ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, ജ​ര്‍​മ​നി, ഇ​റ്റ​ലി, നേ​പ്പാ​ള്‍, യു​ക്രെ​യ്ന്‍, യു​ണൈ​റ്റ​ഡ് കിം​ഗ്ഡം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ വി​ട്ടു​നി​ന്ന​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

പ്ര​മേ​യ​ത്തെ എ​തി​ര്‍​ത്ത​വ​രി​ല്‍ ഇ​സ്രയേ​ലും അ​മേ​രി​ക്ക​യും ഉ​ള്‍​പ്പെ​ടു​ന്നു. "ഇ​സ്ര​യേ​ലി​ന്‍റെ നി​യ​മ​സാ​ധു​ത ത​ക​ര്‍​ക്കാ​ന്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത മ​റ്റൊ​രു രാ​ഷ്ട്രീ​യപ്രേ​രി​ത നീ​ക്കം' എ​ന്നാ​ണ് യു​എ​ന്നി​ലെ ഇ​സ്രാ​യേ​ല്‍ അം​ബാ​സ​ഡ​ര്‍ ഗി​ലാ​ഡ് എ​ര്‍​ദാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

പ്ര​മേ​യം സ​മാ​ധാ​ന​ത്തി​ന​ത്തി​ന് പ​ക​രം മേ​ഖ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നി​ട​യാ​ക്കും എ​ന്ന് യു​എ​സ്എ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക