പ്ര​ഥ​മ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട് കൊ​ല്ലം സെ​യ്‌‌​ലേ​ഴ്സ്
Wednesday, September 18, 2024 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി മു​ന്നി​ൽ നി​ന്നു പോ​രാ​ട്ടം ന​യി​ച്ച​പ്പോ​ൾ കൊ​ല്ലം സെ​യ്‌‌​ലേ​ഴ്സ് പ്ര​ഥ​മ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ടു.

ഫൈ​ന​ലി​ൽ കാ​ലി​ക്ക​ട്ട് ഗോ​ബ്സ്റ്റാ​ർ​സി​നെ ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്സ് ആ​റു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. കാ​ലി​ക്ക​ട്ട് 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റി​ന് 213. കൊ​ല്ലം 19.1 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 214. ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി​യു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് കൊ​ല്ല​ത്തി​നു വ​ന്പ​ൻ ജ​യം സ​മ്മാ​നി​ച്ച​ത് 54 പ​ന്തി​ൽ നി​ന്നും പു​റ​ത്താ​കാ​തെ 105 റ​ണ്‍​സെ​ടു​ത്ത സ​ച്ചി​നാ​ണ് പ്ല​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

അ​ഖി​ൽ ദേ​വി​ന്‍റെ പ​ന്ത് ബൗ​ണ്ട​റി പാ​യി​ച്ചാ​ണ് സ​ച്ചി​ൻ വി​ജ​യ റ​ണ്‍ നേ​ടി​യ​ത്. കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗി​ൽ ര​ണ്ട് സെ​ഞ്ചു​റി നേ​ട്ട​ത്തി​ന് ഉ​ട​മ​യെ​ന്ന ഖ്യാ​തി​യും സ​ച്ചി​നാ​ണ്. ടോ​സ് നേ​ടി​യ കൊ​ല്ലം കാ​ലി​ക്ക​ട്ടി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു.

അ​ർ​ധ സെ​ഞ്ചു​റി​ക​ൾ നേ​ടി​യ രോ​ഹ​ൻ കു​ന്നു​മ്മ​ൽ (26 പ​ന്തി​ൽ 51), അ​ഖി​ൽ സ്ക​റി​യ (30 പ​ന്തി​ൽ 50). എം. ​അ​ജി​നാ​സ് (24 പ​ന്തി​ൽ 56) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കാ​ലി​ക്ക​ട്ടി​നെ വ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്.

വ​ൻ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കൊ​ല്ലം അ​ഞ്ച് ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റി​ന് 52 എ​ന്ന നി​ല​യി​ലാ​യി. പി​ന്നീ​ട് ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി- വ​ത്സ​ൽ ഗോ​വി​ന്ദ് കൂ​ട്ടു​കെ​ട്ട് കൊ​ല്ല​ത്തെ മു​ന്നോ​ട്ടു ന​യി​ച്ചു.

16 -ാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ അ​ഖി​ൽ സ്ക​റി​യ വ​ത്സ​ൽ ഗോ​വി​ന്ദി​നെ (27 പ​ന്തി​ൽ 45) പു​റ​ത്താ​ക്കി. അ​പ്പോ​ഴേ​ക്കും കൊ​ല്ലം ജ​യ​ത്തോ​ട് അ​ടു​ത്തി​രു​ന്നു. 18-ാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ സി​ക്സ് നേ​ടി​ക്കൊ​ണ്ട് സ​ച്ചി​ൻ സെ​ഞ്ചു​റി തി​ക​ച്ചു. രാ​ഹു​ൽ ശ​ർ​മ (15) പു​റ​ത്താ​ക​തെ നി​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക