നി​പ: 10 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ കൂ​ടി നെ​ഗ​റ്റീ​വ്; സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ 266 പേ​ര്‍
Wednesday, September 18, 2024 8:28 PM IST
തി​രു​വ​ന​ന്ത​പു​രം: നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് പു​റ​ത്തു വ​ന്ന 10 പേ​രു​ടെ നി​പ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മ​രി​ച്ച യു​വാ​വി​ന്‍റെ കൂ​ടെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന മാ​താ​വ് അ​ട​ക്ക​മു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ളും ചി​കി​ത്സി​ച്ച ഡോ​ക്ട​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​ത്.

ഇ​തോ​ടെ ആ​കെ 26 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​ന്ന് പു​തു​താ​യി 11 പേ​രെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ അ​ഞ്ച് പേ​ര്‍ ഹൈ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്ള​വ​രാ​ണ്.

ആ​കെ 266 പേ​രാ​ണ് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 81 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ്. 176 പേ​ര്‍ പ്രൈ​മ​റി കോ​ണ്‍​ടാ​ക്ട് പ​ട്ടി​ക​യി​ലും 90 പേ​ര്‍ സെ​ക്ക​ന്‍റ​റി കോ​ണ്‍​ടാ​ക്ട് പ​ട്ടി​ക​യി​ലു​മാ​ണ്.

പ്രൈ​മ​റി പ​ട്ടി​ക​യി​ലു​ള്ള 133 പേ​രാ​ണ് ഹൈ​റി​സ്‌​ക് കാ​റ്റ​ഗ​റി​യി​ലു​ള്ള​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ര​ണ്ട് പേ​രെ ഇ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ര്‍ അ​ട​ക്കം ആ​റ് പേ​ര്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 21 പേ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

ഫീ​ല്‍​ഡ് സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​യി മ​മ്പാ​ട്, തി​രു​വാ​ലി, വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​കെ 1044 വീ​ടു​ക​ളി​ല്‍ ഇ​ന്ന് സ​ര്‍​വെ ന​ട​ത്തി. ആ​കെ 7953 വീ​ട്ടു​ക​ളി​ലാ​ണ് ഇ​തി​ന​കം സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 19 പ​നി കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ആ​കെ 175 പ​നി കേ​സു​ക​ള്‍ സ​ര്‍​വേ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക