ഫിറോസാബാദ്: ഫിറോസാബാദിലെ നൗഷേരയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
സ്ഫോടനത്തിൽ വീട് തകർന്നുവെന്നും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും പോലീസ് പറഞ്ഞു. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
അതേസമയം, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഫിറോസാബാദ് ജില്ലാ മജിസ്ട്രേറ്റ് രമേഷ് രഞ്ജൻ പറഞ്ഞു.