കൊച്ചി: ജിതിന് ലാല്‍ സംവിധാനം ചെയ്ത് എആര്‍എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന് ജിതിന് ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയായിലൂടെ പങ്കുവച്ചത്.
ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ"?, ലഘു വീഡിയോയ്ക്കൊപ്പം സംവിധായകന് കുറിച്ചു.
ഓണം റിലീസ് ആയി എത്തിയ ചിത്രം സെപ്റ്റംബര്‍ 12 നാണ് തീയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ കാന്‍വാസില്‍ എത്തിയ ചിത്രമാണ് എആര്‍എം. ടൊവിനോയുടെ കരിയറിലെ 50-ാം ചിത്രവുമാണ് ഇത്.