മൈ​നാ​ഗ​പ്പ​ള്ളി അ​പ​ക​ടം: ഡോ​ക്ട​ര്‍​ക്കെ​തി​രെ​യും ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തി
Monday, September 16, 2024 3:16 PM IST
കൊ​ല്ലം: മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ർ​ക്കാ​വി​ൽ വീ​ട്ട​മ്മ​യെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ വ​നി​താ ഡോ​ക്ട​ർ​ക്കെ​തി​രെ​യും ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. നെ​യ്യാ​റ്റി​ൻ​ക സ്വ​ദേ​ശി ഡോ. ​ശ്രീ​ക്കു​ട്ടി​ക്കെ​തി​രെ​യാ​ണ് ശാ​സ്താം​കോ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വാ​ഹ​ന​മോ​ടി​ച്ച അ​ജ്മ​ലി​നെ​തി​രേ നേ​ര​ത്തേ ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ളു​ടെ പൊ​തു​ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​യ്ത കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ല്‍ ന​ര​ഹ​ത്യാ വ​കു​പ്പ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ നി​ല​നി​ല്‍​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ർ​ക്കാ​വി​ൽ ‌ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.45നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി കു​ഞ്ഞു​മോ​ൾ (45) ആ​ണ് മ​രി​ച്ച​ത്.

കാ​ർ ഇ​ടി​ച്ച​യു​ട​നെ വാ​ഹ​നം നി​ർ​ത്താ​ൻ നാ​ട്ടു​കാ​ർ ഡ്രൈ​വ​റാ​യ അ​ജ്മ​ലി​നോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ഇ​യാ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ കാ​ർ കു​ഞ്ഞു​മോ​ളു​ടെ ദേ​ഹ​ത്തു​കൂ​ടി ക​യ​റ്റി​യി​റ​ക്കി ര​ക്ഷപെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞു​മോ​ൾ മ​രി​ച്ചു. കു​ഞ്ഞു​മോ​ളെ ഇ​ടി​ച്ച ശേ​ഷം മ​റ്റൊ​രു സ്ഥ​ല​ത്തും ഈ ​വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പ​ട്ടി​രു​ന്നു.

പ്ര​തി​ക​ൾ ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കാ​ന്‍ ഡ്രൈ​വ​റെ പ്രേ​രി​പ്പി​ച്ച​ത് ഡോ.​ശ്രീ​ക്കു​ട്ടി​യാ​ണെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ മൊ​ഴി ന​ൽ​കി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക