ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ നീ​ര​ജ് ചോ​പ്രയ്ക്ക് രണ്ടാം സ്ഥാനം
Sunday, September 15, 2024 6:43 AM IST
ബ്ര​സ​ൽ​സ്: ഡ​യ​മ​ണ്ട് ലീ​ഗി​ലെ ജാ​വ​ലി​ൽ ത്രോ ​ഫൈ​ന​ലി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് ര​ണ്ടാം​സ്ഥാ​നം. 87.86 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് താ​രം ര​ണ്ടാ​മ​തെ​ത്തി​യ​ത്. നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് നീ​ര​ജി​ന്‌ ഡ​യ​മ​ണ്ട് ട്രോ​ഫി ന​ഷ്ട​മാ​യ​ത്.

87.87 മീ​റ്റ​ർ എ​റി​ഞ്ഞ ഗ്ര​ന​ഡ​യു​ടെ അ​ൻ​ഡേ​ഴ്‌​സ​ൺ പീ​റ്റേ​ഴ്‌​സ് ഒ​ന്നാ​മ​നാ​യി. ജ​ർ​മ​നി​യു​ടെ ജൂ​ലി​യ​ൻ വെ​ബ്ബ​ർ 85.97മീ​റ്റ​ർ ക​ണ്ടെ​ത്തി മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. 86.82 മീ​റ്റ​ർ ദൂ​ര​മെ​റി​ഞ്ഞാ​യി​രു​ന്നു നീ​ര​ജി​ന്റെ തു​ട​ക്കം.

തു​ട​ർ​ന്ന് 83.49, 87.86, 82.04, 83.30, 86.46 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്റെ പ്ര​ക​ട​നം. മൂ​ന്നാം ശ്ര​മ​ത്തി​ൽ മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി. ര​ണ്ടാം​ത​വ​ണ​യാ​ണ് നീ​ര​ജ് ര​ണ്ടാം​സ്ഥാ​നം നേ​ടു​ന്ന​ത്.
ഡ​യ​മ​ണ്ട് ലീ​ഗ് സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗ്യ​ത​നേ​ടി​യ ഏ​ഴു​പേ​രാ​ണ് ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച​ത്.

ദോ​ഹ, ലൂ​സെ​യ്ൻ ലീ​ഗു​ക​ളി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി നാ​ലാം​സ്ഥാ​ന​ക്കാ​രാ​നാ​യാ​ണ് നീ​ര​ജ് ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത​നേ​ടി​യ​ത്. 2022-ൽ ​നീ​ര​ജ് ഒ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. 2023-ൽ ​ര​ണ്ടാ​മ​നാ​യി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക