ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം വിട നൽകി. മൃതദേഹം ഡൽഹി എയിംസ് അധികൃതർക്ക് കൈമാറി. പാർട്ടിയിലെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എകെജി ഭവനിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ പങ്കെടുത്തു.
വൈകുന്നേരം 3.15 ഓടെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് വിലപയാത്ര ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് പഠനത്തിന് ഭൗതികശരീരം എയിംസിന് വിട്ടുനല്‍കുന്നത്.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ വിയോഗം. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, എഎപി നേതാവ് മനീഷ് സിസോദിയ തുടങ്ങിയവരും യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.