അ​ടി​ക്ക് തി​രി​ച്ച​ടി; ഐ​എ​സ്എ​ൽ ഉ​ദ്ഘാ​ട​ന ​മ​ത്സ​രം സ​മ​നി​ല​യി​ല്‍
Friday, September 13, 2024 11:25 PM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ൽ മോ​ഹ​ന്‍ ബ​ഗാ​ൻ മും​ബൈ സി​റ്റി എ​ഫ്സി പോ​രാ​ട്ടം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ മോ​ഹ​ന്‍ ബ​ഗാ​നും മും​ബൈ സി​റ്റി എ​ഫ്സി​യും ത​മ്മി​ല്‍ ഈ ​സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ വീ​ണ്ടും കൊ​മ്പു​കോ​ർ​ത്ത​പ്പോ​ൾ ഇ​രു​ടീ​മി​നും ജ​യ​മി​ല്ല.

മ​ത്സ​രം 2-2 സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ആ​ദ്യ പ​കു​തി​യി​ല്‍ ര​ണ്ട് ഗോ​ളി​ന് മു​ന്നി​ല്‍​നി​ന്ന മോ​ഹ​ന്‍ ബ​ഗാ​ന്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ഗോ​ളു​ക​ള്‍ വ​ഴ​ങ്ങി​യ​തോ​ടെ മ​ത്സ​രം സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. ക​ളി​യു​ടെ ഒ​മ്പ​താം മി​നി​റ്റി​ല്‍ ത​ന്നെ മോ​ഹ​ന്‍ ബ​ഗാ​ന്‍ മു​ന്നി​ലെ​ത്തി.

മും​ബൈ താ​രം എ​സ്പി​നോ​സ അ​രോ​യോ​യു​ടെ സെ​ല്‍​ഫ് ഗോ​ളാ​ണ് തു​ട​ക്ക​ത്തി​ൽ ത​ന്നെ മോ​ഹ​ന്‍ ബ​ഗാ​ന് ലീ​ഡൊ​രു​ക്കി​യ​ത്. 28-ാം മി​നി​റ്റി​ല്‍ ആ​ല്‍​ബ​ര്‍​ട്ടോ റോ​ഡ്രി​ഗ​സി​ലൂ​ടെ മോ​ഹ​ന്‍ ബ​ഗാ​ന്‍ വീ​ണ്ടും മു​ന്നി​ലെ​ത്തി.

ര​ണ്ടാം പ​കു​തി​യി​ൽ സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ മും​ബൈ എ​ഴു​പ​താം മി​നി​റ്റി​ൽ മോ​ഹ​ന്‍ ബ​ഗാ​ന്‍റെ വ​ല​കു​ലു​ക്കി. ലൂ​യി​സ് എ​സ്പി​നോ​സ അ​രോ​യോ വ​ക​യാ​യി​രു​ന്നു മും​ബൈ​യു​ടെ ഗോ​ള്‍. 90-ാം മി​നി​റ്റി​ല്‍ താ​യ​ര്‍ ക്രോ​മ​യു​ടെ ഗോ​ള്‍ കൂ​ടി വ​ന്ന​തോ​ടെ മും​ബൈ സ​മ​നി​ല പി​ടി​ച്ചു.

പി​ന്നീ​ട് മ​ത്സ​ര​ത്തി​ൽ അ​ധി​ക​മാ​യി കി​ട്ടി​യ അ​ഞ്ചു​മി​നി​റ്റി​ൽ ഗോ​ള്‍ മ​ട​ക്കാ​ന്‍ മോ​ഹ​ന്‍ ബ​ഗാ​ൻ കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും എ​തി​രാ​ളി​ക​ളു​ടെ വ​ല​ച​ലി​പ്പി​ക്കാ​നാ​യി​ല്ല. ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​ർ ക​ളി​യി​ലു​ട​നീ​ളം പു​റ​ത്തെ​ടു​ത്ത​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക