ജി​എ​സ്ടി കു​റ​ച്ചു; കാ​ന്‍​സ​ര്‍ മ​രു​ന്നു​ക​ള്‍​ക്ക് വി​ല​കു​റ​യും
Monday, September 9, 2024 10:02 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ ജി​എ​സ്ടി 12 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് അ​ഞ്ച് ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഗ​വേ​ഷ​ണ​ത്തി​ന് ന​ൽ​കു​ന്ന ഗ്രാ​ന്‍റി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​നും ജി​എ​സ്ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ ജി​എ​സ്ടി കു​റ​ച്ച​തോ​ടെ ഈ ​മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​യും. മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​ത്തി​ന്‍റെ ജി​എ​സ്ടി കു​റ​യ്ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ മ​ന്ത്രി​ത​ല സ​മി​തി​ക്ക് വി​ട്ടു. ന​വം​ബ​റി​ല്‍ ചേ​രു​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഈ​കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗി​ൽ നി​ന്നു​ള്ള വ​രു​മാ​നം 412 ശ​ത​മാ​നം വ​ര്‍​ധി​ച്ചു 6,909 കോ​ടി​യാ​യി. ആ​റു​മാ​സ​ത്തി​ലാ​ണ് ഈ ​തു​ക ല​ഭി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ധ​ന​മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക