തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കത്തിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രി 9.45 നുണ്ടായ സംഭവത്തിൽ വർക്കല കാറാത്തല സ്വദേശി അജിത്ത്(36) ആണ് മരിച്ചത്.
സഹോദരൻ അജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. തലയ്ക്കും മുഖത്തിനും ഗുരുതരമായി വെട്ടേറ്റ അജിത്തിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വർക്കല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.