തൃ​ശൂ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ
Sunday, September 8, 2024 10:18 AM IST
തൃ​ശൂ​ർ: ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മേ​ൽ​പ്പാ​ല​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ബാ​ഗ് കി​ട​ക്കു​ന്ന​ത് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ഒ​രു ദി​വ​സം പ്രാ​യ​മാ​യ ആ​ൺകു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യേ​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക