തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജി​വ​ന​ക്കാ​രു​ടെ സ​മ​രം; യാ​ത്ര​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ
Sunday, September 8, 2024 9:27 AM IST
തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തെ​തു​ട​ർ​ന്ന് വി​മാ​ന​ങ്ങ​ൾ വൈ​കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. കാ​ർ​ഗോ നീ​ക്ക​ത്തി​ലും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ മ​സ്ക​റ്റ്, അ​ബു​ദാ​ബി, ഷാ​ർ​ജ, എ​യ​ർ അ​റേ​ബ്യ, ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്, കു​വൈ​റ്റ് വി​മാ​ന​ങ്ങ​ളി​ലെ കാ​ർ​ഗോ നീ​ക്ക​മാ​ണ് മു​ട​ങ്ങി​യ​ത്. 20 ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യാ ക​മ്പ​നി ജീ​വ​ന​ക്കാ​ർ കൈ​കാ​ര്യം​ചെ​യ്യു​ന്ന സ​ർ​വീ​സു​ക​ൾ​ക്കാ​ണ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.

എ​യ​ർ​ഇ​ന്ത്യ സാ​റ്റ്സി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ണി​മു​ട​ക്കി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ശ​മ്പ​ള പ​രി​ഷ്കാ​ര​വും ബോ​ണ​സും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജീ​വ​ന​ക്കാ​ർ സ​മ​രം. ഇ​വി​ടു​ത്തെ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തുന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക