സംസ്ഥാനത്ത് ശക്തമായ മഴ; ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്
Sunday, September 8, 2024 8:33 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പിന്‍റെ മു​ന്ന​റി​യി​പ്പ്. മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും വ​ട​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി​ട്ടാ​ണ് ശ​ക്ത​മാ​യ മ​ഴ.

വ​ട​ക്കു ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ര്‍​ദം തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പ​ശ്ചി​മ ബം​ഗാ​ള്‍, വ​ട​ക്ക​ന്‍ ഒ​ഡി​ഷ, ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തി​ന് സ​മീ​പം തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങിയേക്കും

ഇതിന്‍റെ ഫലമായി കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത ഏ​ഴു​ദി​വ​സം വ്യാ​പ​ക​മാ​യി നേ​രി​യ​തോ ഇ​ട​ത്ത​ര​മോ ആ​യ മ​ഴ​യ്ക്കും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച​വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യിക്കു​ന്ന​ത്.

ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ള്‍​ക്ക് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക