ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ ആറുപേർ മരിച്ചു. ജിരിബാമിൽ നംഗ്ചപ്പി ഗ്രാമത്തിൽ കുക്കി ഗോത്രത്തിൽപ്പെട്ട ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘർഷം തുടങ്ങിയത്.
തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കുക്കി, മെയ്തെയ് വിഭാഗങ്ങളിൽപ്പെട്ട അഞ്ചു പേർ കൂടി കൊല്ലപ്പെടുകയായിരുന്നു. ഗ്രാമ സംരക്ഷണ വോളന്റിയർമാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുക്കി, മെയ്തെയ് ഗോത്രങ്ങളുടെ സായുധസംഘങ്ങളാണ് ഏറ്റുമുട്ടിയത്.
സംഘർഷത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസുനു നേരെയും വെടിവയപ്പ് ഉണ്ടായതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ സംഘർഷത്തിൽ 200 ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് വീടു നഷ്ടമാവുകയും ചെയ്തിരുന്നു.