ഭോപ്പാൽ: മധ്യപ്രദേശിൽ ആറ് വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് സ്വയം വെടിവച്ച് ജീവനൊടുക്കി. കട്നി ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ നയ് ബസ്തി പ്രദേശത്താണ് സംഭവം നടന്നതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) സന്തോഷ് ദെഹാരിയ പറഞ്ഞു.
മായങ്ക് അഗ്രഹാരി എന്നയാളാണ് തന്റെ മകൻ ശുഭിനെ വെടിവച്ച് കൊന്നത്. ഭാര്യ മാൻവി അഗ്രഹാരിക്കും (30) നേരെ ഇയാൾ വെടിയുതിർത്തു. എന്നാൽ ഇവർ രക്ഷപെട്ടുവെന്ന് പോലീസ് പറഞ്ഞു. ഭാര്യ ഓടിയതിന് പിന്നാലെയാണ് ഇയാൾ ജീവനൊടുക്കിയത്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.