കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ അൽപസമയത്തിനകം സംസ്കരിക്കും. എട്ട് മൃതദേഹങ്ങളാണ് അൽപസമയത്തിനകം ഒരുമിച്ച് സംസ്കരിക്കുന്നത്.
പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിലാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. ആദ്യം 67 മൃതദേഹങ്ങളാണ് ഒരുമിച്ച് സംസ്കരിക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ എട്ട് മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതോടെയാണ് അടിയന്തരമായി അവ മാത്രം സംസ്കരിക്കാൻ തീരുമാനിച്ചത്. സർക്കാർ ഉത്തരവ് കൂടി പുറത്തിറങ്ങിയാൾ ഉടൻ മൃതദേഹങ്ങൾ സംസ്കരിക്കും.
സർവ്വമത പ്രാർഥനയ്ക്ക് ശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. നിലവിൽ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
തിരിച്ചറിയാനാകാത്ത 27 മൃതദേഹങ്ങാളാണ് ഉള്ളത്. ബാക്കിയുള്ളവ മൃതദേഹാവശിഷ്ടങ്ങളാണ്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാണ് സംസ്കാര ചടങ്ങുകൾ നടത്തുക.