തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രങ്ങളിൽ നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പുതിയ നീക്കത്തിനൊരുങ്ങുന്നത്. ശനിയാഴ്ച ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം.
കണ്ണൂരും കാസർഗോട്ടും പി.കെ. കൃഷ്ണദാസിന് ചുമതല നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരിയിൽ കൃഷ്ണദാസ് മത്സരിച്ചേക്കും. തലശേരിയിൽ പ്രവർത്തിച്ചുകൊണ്ട് കണ്ണൂരും കാസർഗോഡും നോക്കണം എന്നാണ് കൃഷ്ണദാസിന് പാർട്ടി നൽകിയിരിക്കുന്ന നിർദേശം. കൃഷ്ണദാസ് ഇത് അംഗീകരിച്ചതായാണ് വിവരം.
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചുമതല എം.ടി. രമേശിന് നൽകി.ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ നിന്ന് വോട്ടുകൾ കാര്യമായി ഒഴുകി എന്നാണ് ബിജെപിയുടെ വിലയിരുത്തൽ.