തിരുവനന്തപുരം: സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട്. ആറ് സർവകലാശാലകളിൽ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു.
കേരള, എംജി, ഫിഷറീസ്, അഗ്രികൾച്ചർ, കെടിയു, മലയാളം സർവകലാശാലകളിലേക്കാണ് പുതിയ വിസിമാരെ നിയമിക്കാൻ ഗവർണറുടെ നീക്കം. രാജ്ഭവൻ ഇതുസംബന്ധിച്ച വീജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസികളുടേയും ചാൻസലറുടെയും നോമിനികളാണുളളത്. നോമിനികളെ നൽകാത്തതിനാൽ സർവകലാശാല പ്രതിനിധികൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. വിസിമാർ ഇല്ലാതെ ഒരു വർഷത്തോളമായ സാഹചര്യത്തിൽ ഹൈകോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവന്റെ വിശദീകരണം.