ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.15 ന് നടത്താൻ തീരുമാനം. രാഷ്ട്രപതി ഭവനിൽ പ്രത്യേകം തയാറാക്കുന്ന വേദിയിലായിരിക്കും ചടങ്ങ് നടക്കുക.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരും ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞചെയ്യും. ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നരേന്ദ്ര മോദി അവകാശവാദം ഉന്നയിച്ചിരുന്നു.
അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ എന്‍ഡിഎ മുന്നണിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചു. രാഷ്ട്രപതിയെ കണ്ട ശേഷം പ്രധാനമന്ത്രി മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതിക്ക് കത്ത് നൽകിയതായി മോദി അറിയിച്ചു.
രാഷ്ട്രപതി സർക്കാർ രൂപീകരിക്കാൻ അനുമതി നൽകി. ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ നടക്കും. കൂടുതൽ വിവരങ്ങൾ രാഷ്ട്രപതി ഭവൻ അറയിക്കും. കഴിഞ്ഞ സർക്കാരുകളുടെ തുടർച്ചയായി കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി.