പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു; കേ​ര​ള​ത്തി​ൽ നി​ന്ന് മൂ​ന്ന് പേ​ർ​ക്ക് പ​ത്മ​ശ്രീ
Thursday, January 25, 2024 9:54 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം പ​ത്മ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 34 പേ​രു​ടെ ആ​ദ്യ ഘ​ട്ട പ​ട്ടി​ക​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് ക​ഥ​ക​ളി ആ​ചാ​ര്യ​ൻ സ​ദ​നം ബാ​ല​കൃ​ഷ്ണ​നും തെ​യ്യം ക​ലാ​കാ​ര​ൻ ഇ.​പി. നാ​രാ​യ​ണ​നും കാ​സ​ർ​ഗോ​ട്ടെ നെ​ൽ ക​ർ​ഷ​ക​ൻ സ​ത്യ​നാ​രാ​യ​ണ​ൻ ബ​ലേ​രി​യും പ​ത്മ​ശ്രീ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

ഛത്തീ​സ്ഗ​ഡി​ൽ നി​ന്നു​ള്ള ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ വ്യ​ക്തി ജ​ഗേ​ശ്വ​ര്‍ യാ​ദ​വ്, ഝാ​ര്‍​ഗ​ഢി​ലെ വ​ന അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ചാ​മി മു​ർ​മു, ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യാ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഗു​രു​വീ​ന്ദ​ർ സിം​ഗ്, ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​ത ആ​ന പാ​പ്പാ​നാ​യ അ​സം സ്വ​ദേ​ശി​നി പാ​ർ​ബ​തി ബ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ൻ ഹ​രി​യാ​ന​യി​ല്‍​നി​ന്നു​ള്ള ഗു​ര്‍​വി​ന്ദ​ര്‍ സിംഗ്, ഗോ​ത്ര പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നാ​യ പ​ഞ്ചി​മ ബം​ഗാ​ൾ സ്വദേശി ധു​ഖു മാ​ജി, മി​സോ​റാ​മി​ല്‍​നി​ന്നു​ള്ള സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ൻ സം​ഘ​ത​ന്‍​കി​മ, പ​ര​മ്പ​രാ​ഗ​ത ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​നാ​യ ഛത്തീ​സ്ഗ​ഢി​ല്‍​നി​ന്നു​ള്ള ഹേ​മ​ച​ന്ദ് മാ​ഞ്ചി, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​നാ​യ യാ​നുംഗ് ജാ​മോ ലേ​ഗോ, ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​ള്ള ഗോ​ത്ര സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ൻ സോ​മ​ണ്ണ തു​ട​ങ്ങി​യ​വ​രും പ​ത്മ​ശ്രീ നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചു.

അ​ൺ​സം​ഗ് ഹീ​റോ​സ് ക്യാ​റ്റ​ഗ​റി​യി​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ. വ്യ​ത്യ​സ്ഥ​മാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ആ​ളു​ക​ൾ​ക്കാ​ണ് ഈ ​കാ​റ്റ​ഗ​റി​യി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് പ​ത്മ പു​ര​സ്കാ​ര​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക​യും ഉ​ട​നെ പു​റ​ത്തു​വി​ടും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക