തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിനുള്ള നിബന്ധനകൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. പരീക്ഷകൾക്കുള്ള നിബന്ധനകൾ തയാറാക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഒമ്പത് ഉദ്യോഗസ്ഥർ അടങ്ങുന്ന കമ്മിറ്റിക്കാണ് രൂപം നൽകിയിട്ടുള്ളത്.
നിലവിൽ പിന്തുടരുന്ന രീതികൾ കൂടാതെ പുതിയ പരീക്ഷാ രീതികൾ നടപ്പാക്കാനാണ് തീരുമാനം. ചെങ്കുത്തായ കയറ്റത്തിലും വലിയ വളവുകളിലും വാഹനം ഓടിച്ച് കാണിക്കണം. റോഡ് സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി കമ്മിറ്റി ചോദ്യാവലി പരിഷ്കരിക്കും.
ലേണേഴ്സ് ടെസ്റ്റിന് 36 ചോദ്യങ്ങൾ ഉൾപ്പെടുത്തും. ഇപ്പോൾ 20 ചോദ്യങ്ങളാണ് ഉള്ളത്. കേന്ദ്ര ചട്ട പ്രകാരം 60 ശതമാനം ഉത്തരങ്ങൾ ശരിയായാൽ ലേണേഴ്സ് നൽകാം. ടെസ്റ്റ് നടത്തുമ്പോൾ ഡ്രൈവിംഗ് സ്കൂളുകൾ കാമറകൾ സ്ഥാപിക്കണം. ആവശ്യപ്പെടുമ്പോൾ ഈ ദൃശ്യങ്ങൾ കൈമാറണമെന്നും മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ചു