നി​മി​ഷ തമ്പി കൊ​ല​ക്കേ​സ്: പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം
Thursday, January 11, 2024 12:13 PM IST
കൊ​ച്ചി: വാ​ഴ​ക്കു​ള​ത്ത് ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ബി​ജു മൊ​ല്ല​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പ​റ​വൂ​ർ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ​താ​ണ് ന​ട​പ​ടി.

2018 ജൂ​ലൈ 30 ന് ​ആ​ണ് സം​ഭ​വം. ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അമ്പുനാട് അ​ന്തി​നാ​ട് നി​മി​ഷ ത​മ്പി​യെ​യാ​ണ് മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ൽ പ്ര​തി ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വ​ല്യ​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന​ത് ക​ണ്ട് പെൺകുട്ടി ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. നി​മി​ഷ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച വ​ല്യ​ച്ഛ​ൻ ഏ​ലി​യാ​സി​നെ​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. മാ​റ​മ്പി​ള്ളി എം​ഇ​എ​സ് കോ​ള​ജ് ബി​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു മരിച്ച നിമിഷ.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക