തിരുവനന്തപുരം: പൊന്മുടിയില് വീണ്ടും പുള്ളിപ്പുലിയിറങ്ങി. ഇന്ന് രാവിലെ ആണ് പൊന്മുടി സ്കൂളിന് സമീപം പുലിയിറങ്ങിയത്.
വനംവകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ പൊന്മുടി പോലീസ് സ്റ്റേഷന്റെ മുൻവശത്തായി പുലിയെ കണ്ടിരുന്നു. സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസുകാരാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്.
സ്റ്റേഷനു മുന്നിലുള്ള റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറി പോകുകയായിരുന്നു പുലി. പോലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.