ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര് മരിച്ചു. എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല.
ബാലാജി എന്നയാളുടെ സായ്നാഥ് എന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് 35 മുറികളിലായി 80ല്‍ അധികം തൊഴിലാളികള്‍ ഉണ്ടായിരുന്നു.
ഇതില്‍ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.