തിരുവനന്തപുരം: യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന് സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകർ പോലീസിനു നേരെ കല്ലെറിഞ്ഞു. ഇതോടെ പ്രവർത്തകരെ പോലീസ് ഓടിച്ചിട്ട് അടിച്ചു. ഇവിടെ നിന്നും പിരിഞ്ഞുപോകാൻ പ്രവര്‍ത്തകര്‍ തയാറായിട്ടില്ല.
അതേസമയം, മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് പോലീസുകാർക്കും കൂടുതൽ സുരക്ഷനൽകാൻ തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ അക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
മുഖ്യമന്ത്രിയുടെ നാല് സുരക്ഷാഉദ്യോഗസ്ഥരാണ് ആലപ്പുഴയിൽ വച്ച് കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. ഇവർക്കെതിരെ ആക്രമണസാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സുരക്ഷഏർപ്പെടുത്തിയത്.