ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന് നടക്കും. ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം തുടങ്ങുക. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ2-1 മുന്നിലാണ്.
മത്സരത്തിന് കാലാവസ്ഥ വില്ലനായേക്കുമെന്ന് സൂചനയുണ്ട്. ഇടിമിന്നലോടെ മഴയുണ്ടായേക്കുമെന്നാണ് പ്രവചനം. പരമാവധി താപനില 24 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസായി താഴുകയും ചെയ്യും. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ആദ്യ കളിയിൽ സെഞ്ചുറിയടിച്ച സഞ്ജു സാംസൺ പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിരുന്നു. ബാറ്റസ്മാൻമാർക്ക് പിന്തുണ നല്കുന്ന പിച്ചാണ് ജൊഹന്നാസ്ബര്‍ഗിലേത്. എന്നാല്‍ പേസും ബൗണ്സുമുണ്ടാകും.
33 ടി20 മത്സരങ്ങള്‍ ഇവിടെ കളിച്ചപ്പോള്‍ 16 എണ്ണം ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചു. രണ്ടാമത് ബാറ്റ് ചെയ്ത ടീം 17 തവണ വിജയിച്ചു.