ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.
കഴിഞ്ഞ ദിവസം സ്ഥാപിച്ച സ്റ്റീല്‍ പൈപ്പിലൂടെ എന്‍ഡോസ്കോപിക്ക് ക്യാമറ കടത്തിവിട്ട് എടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൈപ്പിലൂടെ അരിയും പയറും പഴങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളും എത്തിച്ചു നല്കി.
രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുമായി സംസാരിക്കാന്‍ തൊളിലാളികള്‍ക്ക് വോക്കി ടോക്കികള്‍ എത്തിച്ചു. നേരത്തേ ടണലില്‍ ഉണ്ടായിരുന്ന നേര്‍ത്ത പൈപ്പിലൂടെ ഉറക്കെ സംസാരിച്ചാണ് തൊഴിലാളികളുമായി ബന്ധപ്പെട്ടിരുന്നത്.
ടണലില്‍ കുടുങ്ങി പത്ത് ദിവസത്തിന് ശേഷമാണ് തൊഴിലാളികളുമായി വ്യക്തമായ ആശയവിനിമയം സാധ്യമായത്. ടണല്‍ രക്ഷാദൗത്യത്തില്‍ വിദഗ്ധരായ അന്താരാഷ്ട്ര സംഘമുള്‍പ്പെടെ ഉത്തരകാശിയില്‍ എത്തിയിട്ടുണ്ട്.
അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.