ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. മനീഷ് സിസോദിയ ഇത്തവണ മത്സരിക്കുന്ന ജംഗ്പുര മണ്ഡലത്തിലെ പൊതുയോഗത്തിലാണ് അരവിന്ദ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്.
"അദ്ദേഹം സർക്കാരിൽ ഉപമുഖ്യമന്ത്രിയാകും. അദ്ദേഹത്തോടൊപ്പം നിങ്ങളെല്ലാവരും ഉപമുഖ്യമന്ത്രിമാരാകും," അരവിന്ദ് കെജ്രിവാൾ സമ്മേളനത്തിൽ പറഞ്ഞു.
എഎപി സർക്കാരിന്റെ ഭൂരിഭാഗം സമയത്തും അരവിന്ദ് കെജ്രിവാളിന്റെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച മനീഷ് സിസോദിയയെ ഡൽഹി മദ്യ എക്സൈസ് നയവുമായി ബന്ധപ്പെട്ട് 2023 മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു.
പട്പർഗഞ്ചിൽ നിന്നുള്ള എംഎൽഎയാണ് മനീഷ് സിസോദിയ. എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജംഗ്പുരയിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.