കൊച്ചി: എറണാകുളത്ത് കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. ഡോ. അദ്വൈത്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്.
അഞ്ചംഗസംഘം സഞ്ചരിച്ച കാറാണ് ഞായറാഴ്ച പുലർച്ചെ 12.30ന് അപകടത്തിൽപെട്ടത്. ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലേക്കാണ് കാർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മരിച്ചത്. ഇവർ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.