ആലപ്പുഴ: ചെങ്ങന്നൂരിൽ കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72 ) ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞാണ് യോഹന്നാൻ കിണറ്റിൽ കുടുങ്ങിയത്.
അബോധാവസ്ഥയിലാണ് ഇയാളെ കിണറ്റിൽ നിന്നും പുറത്തേക്കെടുത്തത്. 11 മണിക്കൂർ നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് യോഹന്നാനെ പുറത്തെത്തിച്ചത്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്ന് രാവിലെ ഒൻപതിനാണ് റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ കിണറിനുള്ളിൽ അകപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ.