സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ എ​ട്ട് മരണം
Thursday, March 30, 2023 7:12 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന. 765 പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ എ​ട്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

രാ​ജ്യ​ത്താ​കെ 14 പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​പ്പെ​ട്ട​ത്. ഒ​രു മാ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ 20 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് വൈ​റ​സി​ന്‍റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മാ​ണ് സം​സ്ഥാ​ന​ത്ത് പ​ട​രു​ന്ന​ത്.

വൈ​റ​സ് വീ​ണ്ടും പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശം ന​ൽ​കി. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് പ്ര​ത്യേ​ക കി​ട​ക്ക​ക​ൾ മാ​റ്റി​വ​യ്ക്കാ​ൻ ആ​ശു​പ​ത്രി​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.