ഭൂ​ക​മ്പം: പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ൽ ആ​റു പേ​ർ മ​രി​ച്ചു; വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ
Wednesday, November 9, 2022 8:21 AM IST
കാ​ഠ്മ​ണ്ഡു: പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ടം. ദോ​തി ജി​ല്ല​യി​ൽ വീ​ട് ത​ക​ർ​ന്നു ആ​റു പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശിപ്പി​ച്ച ഇ​വ​രി​ൽ പ​ലരും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. മ​ര​ണ​നി​രക്ക് ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ജി​ല്ല​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യി ദോ​തി​യി​ലെ ചീ​ഫ് ഡി​സ്ട്രി​ക്ട് ഓ​ഫീ​സ​ർ ക​ൽ​പ​ന ശ്രേ​ഷ്ഠ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ട്ടേ​റെ പേ​ർ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ സം​ശ​യം.

ഭൂ​ക​മ്പ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​പ്പാ​ൾ സൈ​ന്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു ഭൂ​ക​മ്പ​വും ഒ​രു തു​ട​ർ ച​ല​ന​വും ഉ​ണ്ടാ​യ‌​താ​യി സീ​സ്മോ​ള​ജി വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു.

ന്യൂ​ഡ‍​ൽ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ല​ക്നോ, ഗു​രു​ഗ്രാം, ഗാ​സി​യാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഭൂ​ക​മ്പം അ​നു​ഭ​വ​പ്പ​ട്ടി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ഭൂ​ക​മ്പ​ത്തി​ന്‍റെ ആ​ഴം 10 കി​ലോ​മീ​റ്റ​റെ​ന്നാ​ണ് സീ​സ്മോ​ള​ജി വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​നാ​ലാ​ണ് ഡ​ൽ​ഹി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ശ​ക്ത​മാ​യ ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക