അ​ടൂ​ർ ബാ​ല​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു
Sunday, June 16, 2024 11:24 PM IST
കൊ​ല്ലം: കൊ​ല്ലം പ്ര​സ് ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റും മ​ല​യാ​ള മ​നോ​ര​മ കൊ​ല്ലം ബ്യൂ​റോ ചീ​ഫും ആ​യി​രു​ന്ന അ​ടൂ​ർ ബാ​ല​ന്‍റെ സ്മ​ര​ണാ​ർ​ഥം കൊ​ല്ലം പ്ര​സ് ക്ല​ബും അ​ടൂ​ർ ബാ​ല​ന്‍റെ കു​ടും​ബ​വും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ​ത്ര​പ്ര​വ​ർ​ത്ത​ക അ​വാ​ർ​ഡി​ന് ജ​ന​യു​ഗം സീ​നി​യ​ർ സ​ബ് എ​ഡി​റ്റ​ർ ജ​യ​ൻ മ​ഠ​ത്തി​ൽ അ​ർ​ഹ​നാ​യി. 10001 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഇന്ന് രാ​വി​ലെ 10.30ന് ​കൊ​ല്ലം പ്ര​സ് ക്ല​ബ്ബി​ൽ ചേ​രു​ന്ന പി ​കെ ത​മ്പി, അ​ടൂ​ർ ബാ​ല​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി. ​എം .സു​ധീ​ര​ൻ സ​മ്മാ​നി​ക്കും. സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും വി.​എം സു​ധീ​ര​ൻ നി​ർ​വ​ഹി​ക്കും. മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​കും.