ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്ക് സൗണ്ട് സിസ്റ്റം സ​മ​ർ​പ്പി​ച്ചു
Sunday, June 16, 2024 11:23 PM IST
ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ വ​രി​ഞ്ഞം ഊ​ഴാ​യ്ക്കോ​ട് ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് ഉ​ച്ചഭാ​ഷി​ണി സെ​റ്റ് സ​മ​ർ​പ്പി​ച്ചു.​ കാ​ല​പ്പ​ഴ​ക്കം മൂ​ലം ത​ക​രാ​റി​ലാ​യ മൈ​ക്ക് സെ​റ്റ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്പ​ക​രം പു​തി​യ​ത് സ്ഥാ​പ്പി​ച്ച​ത്.

സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നും, വ​രി​ഞ്ഞം യു​പി സ്കൂ​ൾ മ​നേ​ജ​റു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച വ​രി​ഞ്ഞം വി​ക്ര​മ​ൻ പി​ള്ള​യു​ടെ പാ​വ​ന​സ്മ​ര​ണ​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​വും ഊ​ഴാ​യ്ക്കോ​ട് ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ വ​രി​ഞ്ഞം ആ​മ്പാ​ടി​യി​ൽ സ​ന​ൽ കു​മാ​റും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് ഉ​ച്ച​ഭാ​ഷി​ണി നേ​ർ​ച്ച​യാ​യി സ​മ​ർ​പ്പി​ച്ച​ത്.

ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​പു​രു​ഷോ​ത്ത​മ​ക്കു​റു​പ്പ് മൈ​ക്ക് സെ​റ്റ് ഏ​റ്റു​വാ​ങ്ങി. സെ​ക്ര​ട്ടി സേ​തു​ലാ​ൽ, മു​ര​ളീ​ധ​ര കു​റു​പ്പ്, ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ, പു​ഷ്പ ച​ന്ദ്ര​നു​ണ്ണി​ത്താ​ൻ, സു​നി​ൽകു​മാ​ർ,വി​ജ​യ​കു​മാ​ർ, സു​ധാ​കരൻ തുടങ്ങിയവർ സംബന്ധിച്ചു.