ബിഫാം പ്രവേശനം: രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2023 വർഷത്തെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുളള രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www. cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിലെ ‘B.Pharm (LE) 2023 Candidate Portal’ എന്ന ലിങ്കിൽനിന്നു പ്രൊവിഷണൽ അലോട്ട്മെന്റ് പരിശോധിക്കാം.
താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് സാധുവായ പരാതിയുള്ള പക്ഷം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala. gov.in) മുഖേന പരാതികൾ മാർച്ച് 22 പകൽ 11 മണിക്കു മുമ്പായി അറിയിക്കണം. വിശദ വിവരം വെബ്സൈറ്റിൽ.