സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് കാസർഗോഡ് ജില്ലയിലെ പുലിക്കുന്നിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്.
അടിസ്ഥാന യോഗ്യത എസ്എസ്എൽസി പ്രായപരിധി 1840. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നവരും ഇപ്പോഴും തുടർന്നുവരുന്നവരുമായ ലൈബ്രേറിയന്മാർക്കും, കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാവയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്മാർക്കും അപേക്ഷിക്കാം.
അപേക്ഷകൾ ഏപ്രിൽ 30നു വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. സെക്രട്ടറി, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി ബസ്റ്റാന്റിന് സമീപം, കാഞ്ഞങ്ങാട് പി.ഒ., കാസർകോട് 671315 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0467 2208141 04712328802.