University News
പാ​​ലാ ബ്രില്ല്യന്‍റില്‍ പ്ലസ് വണ്‍, റിപ്പീറ്റേഴ്‌സ് കോഴ്‌സുകള്‍
കോ​​ട്ട​​യം: പ​​​ത്താം ക്ലാ​​​സ് പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം വി​​​വി​​​ധ മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ള്‍ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഇ​​​പ്പോ​​​ള്‍ അ​​​പേ​​​ക്ഷി​​​ക്കാ​​മെ​​ന്ന് പാ​​ലാ ബ്രി​​ല്ല‍്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ർ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ച​​​ങ്ങ​​​നാ​​​ശേ​​​രി, പാ​​​ലാ, വൈ​​​ക്കം, തൊ​​​ടു​​​പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ത​​​മം​​​ഗ​​​ലം, ക​​​ട്ട​​​പ്പ​​​ന, തൃ​​​ശൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഓ​​​ഫ് ലൈ​​​നാ​​​യും ഓ​​​ണ്‍ലൈ​​​നാ​​​യും ഈ ​​​കോ​​​ഴ്‌​​​സ് ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്നു. നീ​​റ്റ്, ജെ​​ഇ​​ഇ എ​​​ന്നി​​​വ​​​യ്ക്ക് പ്ര​​​ത്യേ​​​ക ബാ​​​ച്ചു​​​ക​​​ള്‍ ഉ​​​ണ്ട്. ഓ​​​ണ്‍ലൈ​​​ന്‍ ട്യൂ​​​ഷ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ തി​​​ക​​​ച്ചും സൗ​​​ജ​​​ന്യ​​​മാ​​​യി ഈ ​​​കോ​​​ഴ്‌​​​സി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്നു.

പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഗ്രേ​​​ഡി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​മ്പ​​​തു ശ​​​ത​​​മാ​​​നം വ​​​രെ സ്‌​​​കോ​​​ള​​​ര്‍ഷി​​​പ്പോ​​​ടു​​​കൂ​​​ടി ഈ ​​​കോ​​​ഴ്‌​​​സി​​​ന് പ​​​ഠി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​ന്നും അ​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു.

പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ക്കാ​​​യി ഒ​​​രു വ​​​ര്‍ഷ​​​ത്തെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള റി​​​പ്പീ​​​റ്റേ​​​ഴ്‌​​​സ് ബാ​​​ച്ചി​​​ലേ​​​ക്കും നൂ​​​റു ശ​​​ത​​​മാ​​​നം​​വ​​​രെ സ്‌​​​കോ​​​ള​​​ര്‍ഷി​​​പ്പോ​​​ടെ പ​​​ഠി​​​ക്കാ​​​ന്‍ ഇ​​​പ്പോ​​​ള്‍ അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പാ​​​ലാ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ത​​​ല​​​ശേ​​​രി എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഈ ​​​കോ​​​ഴ്‌​​​സ് ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. നീ​​റ്റ്, ജെ​​ഇ​​ഇ എ​​​ന്നി​​​വ​​​യ്ക്ക് പ്ര​​​ത്യേ​​​ക ബാ​​​ച്ചു​​​ക​​​ള്‍ ഹോ​​​സ്റ്റ​​​ല്‍ സൗ​​​ക​​​ര്യ​​​ത്തോ​​​ടു​​​കൂ​​​ടി ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം 350ല്‍പ്പ​​​രം കു​​​ട്ടി​​​ക​​​ളെ വി​​​വി​​​ധ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​ജു​​​ക​​​ളി​​​ല്‍ എം​​ബി​​ബി​​​എ​​​സി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​വാ​​​നും ഈ ​​​വ​​​ര്‍ഷ​​​ത്തെ ജെ​​ഇ​​ഇ മെ​​​യി​​​ന്‍ പ​​​രീ​​​ക്ഷ​​​യി​​​ല്‍ 100 ശതമാന ത്തോ​​​ടെ ആ​​​ഷി​​​ക് സ്‌​​​റ്റെ​​​ന്നി​​​യെ കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​ന്നാ​​​മ​​​നാ​​​ക്കാ​​​നും ബ്രി​​​ല്ല്യ​​​ന്‍റി​​നു സാ​​​ധി​​​ച്ചു. 190 കു​​​ട്ടി​​​ക​​​ള്‍ക്ക് 99 ശതമാനത്തിനു മു​​​ക​​​ളി​​​ല്‍ സ്‌​​​കോ​​​ര്‍ ല​​​ഭി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ന്‍ട്ര​​​ന്‍സ് റി​​​സ​​​ല്‍ട്ടു​​​ക​​​ളി​​​ല്‍ 80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​​ക​​​വും ബ്രി​​​ല്ല്യ​​​ന്‍റി​​​ല്‍ നി​​​ന്നാ​​​ണ്.

സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍ക്കു​​​ന്ന വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് അ​​​ര്‍ഹ​​​ത​​​യ്ക്ക​​​നു​​​സ​​​രി​​​ച്ച് പൂ​​​ര്‍ണ​​​മാ​​​യോ ഭാ​​​ഗി​​​ക​​​മാ​​​യോ ഫീ​​​സ് ഇ​​​ള​​​വോ​​​ടു​​​കൂ​​​ടി പ​​​ഠി​​​ക്കാ​​​ന്‍ ബ്രി​​​ല്ല്യ​​​ന്‍റ് സ്റ്റു​​​ഡ​​​ന്‍റ് മൈ​​​ത്രി വ​​​ഴി അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്.

ഓ​​​ണ്‍ലൈ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും കൂ​​​ടു​​​ത​​​ല്‍ വി​​വ​​ര​​ങ്ങ​​​ള്‍ക്കു​​​മാ​​​യി www.brilliantpala.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക​​​യോ 04822 206100, 2068500 എ​​​ന്നീ ഫോ​​​ണ്‍ ന​​​മ്പ​​​രു​​​ക​​​ളി​​​ല്‍ വി​​​ളി​​​ക്കു​​​ക​​​യോ ചെ​​​യ്യാം.
More News