University News
സർവകലാശാല സംശയങ്ങൾ
ഞാ​ന്‍ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഒ​രു ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍ഷം ബി​കോം പി​ഠി ക്കു​ന്ന വി​ദ്യാ​ര്‍ഥി​യാ​ണ്. എ​ന്‍റെ ബി​കോം പ്രോ​ഗ്രാം വൊ​ക്കേ​ഷ​ണ​ല്‍ പ്രോ​ഗ്രാ​മാ​ണ്, എ​നി​ക്ക് ഈ ​ബി​കോം ജ​യി​ച്ച​തി​നു ശേ​ഷം യൂ​ണി​വേ​ഴ്‌​സി​റ്റി യി​ല്‍ നി​ന്നും അ​ഡീ​ഷ​ണ​ല്‍ ഇ​ല​ക്ടീ​വ് ആ​യി ബി​കോം കോ ​ഒാ​പ​റേ​ഷ​ന്‍ എ​ഴു​തു​വാ​ന്‍ ക​ഴി​യു​മോ? ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ല്‍ നി​ന്ന് ബി​കോം വൊ​ക്കേ​ഷ​ന്‍ ക​ഴി​യു​ന്ന എ​നി​ക്ക് സ​ര്‍വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ല്‍ എം​കോം പ്രോ​ഗ്രാം പ​ഠി​ക്കാ​ന്‍ ക​ഴി​യു​മോ?

സ​ജീ​വ് നാ​യ​ര്‍, തൃ​ക്കാ​രി​യൂ​ര്‍

ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ ബി​കോം ക​ഴി​യു​ന്ന ഒ​രാ​ള്‍ക്ക് അ​ഡീ​ഷ​ണ​ല്‍ ഇ​ല​ക്റ്റീ​വ് തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​യും. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി ന​ല്‍കു​ന്ന ഏ​ത് ബി​കോം പ്രോ​ഗ്രാ​മു​ക​ളും പാ​സാ​യാ​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ല്‍ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി അ​ഡീ​ഷ​ണ​ല്‍ ഇ​ല​ക്ടീ​വ് എ​ഴു​തി ജ​യി​ക്കാ​ന്‍ യോ​ഗ്യ​ത​യു​ണ്ട്. അ​ഡീ​ഷ​ണ​ല്‍ ഇ​ല​ക്ടീ​വി​നാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന സ​മ​യ​ത്ത് പ​ഠി​താ​വ് മ​റ്റൊ​രു ഹ​യ​ര്‍ പ്രോ​ഗ്രാ​മും ഈ ​സ​ര്‍വ​ക​ലാ​ശാ​ല​യി​ലോ മ​റ്റേ​തെ​ങ്കി​ലും സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലോ പ​ഠി​ക്കാ​ന്‍ പാ​ടു​ള്ള​ത​ല്ല. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കീ​ഴി​ല്‍ ബി ​കോം പ​ഠി​ച്ചി​ട്ടു​ള്ള കു​ട്ടി​ക​ള്‍ക്ക്, അ​ത് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ല്‍ ആ​ണെ​ങ്കി​ലും യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ര്‍ക്കാ​ര്‍ എ​യ്ഡ​ഡ് കോ​ള​ജി​ല്‍ ആ​ണെ​ങ്കി​ലും, എംകോം പ്രോ​ഗ്രാം പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​ക്കാ​ഡ​മി​ക് യോ​ഗ്യ​ത ഉ​ണ്ട് .

ഞാ​ന്‍ ബ​യോമാ​ത്തമാറ്റിക്സ് കോ​മ്പി​നേ​ഷ​നി​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​യാ​ണ്. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​ഠ​ന​ത്തി​നു​ശേ​ഷം ബി​എ​സ്‌സി ഫോ​റ​സ്ട്രി പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. കേ​ര​ള​ത്തി​ലെ ഏ​തെ​ല്ലാം കോ​ള​ജു​ക​ളി​ലാ​ണ് ബി​എ​സ്‌​സി ഫോ​റ​സ്ട്രി ഉ​ള്ള​ത്?<

സ​ജീ​വ് കു​മാ​ര്‍, ക​ണ്ണൂ​ര്‍.

ബാ​ച്ചി​ല​ര്‍ ഓ​ഫ് സ​യ​ന്‍സ് ഇ​ന്‍ ഫോ​റ​സ്ട്രി എ​ന്ന ബി​എ​സ്‌​സി (ഓ​ണേ​ഴ്‌​സ്) പ്രോ​ഗ്രാം കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ തൃശൂർ വെള്ളാനിക്കരയിലുള്ള കോ​ള​ജ് ഓ​ഫ് ഫോ​റ​സ്ട്രിയിൽ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ല്‍ ല​ഭ്യ​മാ​കു​ന്ന​ത്. ഈ ​പ്രോ​ഗ്രാ​മി​ന് ല​ഭ്യ​മാ​കു​ന്നസീ​റ്റു​ക​ള്‍ ആ​കെ 33 എ​ണ്ണം മാ​ത്ര​മാ​ണ്.

നീ​റ്റ് പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ഠി​താ​വി​ന് ല​ഭി​ക്കു​ന്ന റാ​ങ്ക് പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ എ​ന്‍ട്ര​ന്‍സ് ക​മ്മീ​ഷ​ണ​ര്‍ ആ​ണ് ഈ ​സീ​റ്റു ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. നീ​റ്റ് പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് കു​ട്ടി​യു​ടെ റാ​ങ്ക് നി​ശ്ച​യി​ക്കു​ന്ന​തെങ്കി​ലും കേ​ര​ള​ത്തി​ലെ ഫോ​റ​സ്റ്റ​റി പ്രോ​ഗ്രാം പ​ഠി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി കേ​ര​ള എ​ന്‍ട്ര​ന്‍സ് ക​മ്മീ​ഷ​ണ​ര്‍ ന​ട​ത്തു​ന്ന കീം ​എ​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചിരിക്കണം.

ബാ​ബു പള്ളി​പ്പാ​ട്ട്
9496181703, [email protected]
More News